ഹൃദയാഘാതം; മലയാളിയായ ഇൻഫോസിസ് ജീവനക്കാരൻ അമേരിക്കയിൽ മരിച്ചു

മലയാളിയായ ഇൻഫോസിസ് ജീവനക്കാരൻ അമേരിക്കയിൽ മരിച്ചു. കായംകുളം ദേശത്തിനകം സ്വദേശിയായ മാണിക്കലാൽ സുബ്രഹ്മണ്യമാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ഇക്കഴിഞ്ഞ ഞായറാഴ്ച ലേക് വാഷിംഗ്ടണിൽ നടന്ന യുഎസ് നേവി ഏഞ്ചൽ ഷോയിൽ സുബ്രഹ്മണ്യവും ഭാര്യയും ഏഴുവയസുകാരനായ മകനും പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം സുബ്രഹ്മണ്യവും മകനും തടാകത്തിൽ നീന്തിയിരുന്നു. ഇതിനിടെ സുബ്രഹ്മണ്യത്തെ പെട്ടെന്ന് കാണാതാകുകയും ഒപ്പമുണ്ടായിരുന്ന മകൻ ബഹളംവെയ്ക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ തടാകത്തിൽ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ സുബ്രഹ്മണ്യത്തെ കണ്ടെത്തി. ഉടൻ തന്നെ വാഷിംഗ്ടണിലെ ഓവർലേക് ആശുപത്രിയിൽ സുബ്രഹ്മണ്യത്തെ എത്തിച്ചു. ബുധനാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വാഷിംഗ്ടണിലെ ഇൻഫോസിസിൽ ടെക്‌നോളജി ആർക്കിടെക്റ്റാണ് സുബ്രഹ്മണ്യം. കഴിഞ്ഞ കുറേ നാളായി കുടുംബവുമായി വാഷിംഗ്ടണിൽ സ്ഥിരതാമസമായിരുന്നു സുബ്രഹ്മണ്യം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More