Advertisement

കനത്ത മഴ; മൂന്നാർ ഒറ്റപ്പെട്ട നിലയിൽ; മൂന്നാറിൽ വെളളപ്പൊക്കം; മണ്ണിടിച്ചിൽ; ഉരുൾപ്പൊട്ടൽ

August 8, 2019
Google News 1 minute Read

മൂന്നാറിൽ വെളളപ്പൊക്കം. വാഹനങ്ങൾ മുങ്ങി. വീടുകളിൽ വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവാര പാലത്തിനു മുകളിൽ വെള്ളംകവിഞ്ഞൊഴുകി. പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. അഴുത ചെക്ക്ഡാം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. ചെറുതോണി നേര്യമംഗലം റോഡിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടലുണ്ടായി.

കനത്ത മഴയെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ട നിലയിൽ. അനിയന്ത്രിതമാം വിധം മുതിരപ്പുഴയിലെ വെള്ളമുയർന്നതിനെ തുടർന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി . പഴയ മൂന്നാറിലെ അമ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

ഇക്കാ നഗർ, നടയാർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരയിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം ശക്തമായ ഒഴുക്കിൽ തകർന്നതോടെ മൂന്നാർ ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി ധനുഷ് കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറിൽ ദേശീയ പാതയിലെ വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെടുത്തി. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

Read Also : മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു

ചെറുതോണി -നേര്യമംഗലം റോഡിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടി. കുമളി കോട്ടയം റൂട്ടിൽ ബസ് സർവീസ് താൽക്കാലിമായി നിർത്തി. രാജാക്കാട്_വെള്ളത്തൂവൽ റോഡിൽ പന്നിയാർ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാൽ രാവിലെ മുതൽ ഗതാഗതം തടസ്റ്റപ്പെട്ടിരിക്കുന്നു. കല്ലാർ ഭാഗത്തു കെകെ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ചെറുതോണി നേരിമംഗലം റൂട്ടിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടിയിണ്ട്. പല ഇടങ്ങളിൽ റോഡ് തടസ്സം ഉണ്ടെന്ന് ഇടുക്കി ഫെയർ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here