കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

KSU calls for education bandh

കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ജില്ലയിൽ കനത്ത മഴയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
മദ്രസ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. സ്‌പെഷ്യൽ ക്ലാസുകളും ഒഴിവാക്കണമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം, ആലക്കോട് പാത്തൻപാറയിൽ ഉരുൾപൊട്ടി. പ്രദേശത്തെ കരിങ്കൽ ക്വാറിക്ക് സമീപമാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ മട്ടന്നൂർ കാരയിൽ കനാൽ പൊട്ടിയിരുന്നു. പഴശ്ശി റിസർവോയറിന്റെ പ്രധാന കനാലാണ് പൊട്ടിയത്.

കണ്ണൂർ കുടിയാന്മലയിലും ഉച്ചയ്ക്ക് ഉരുൾപൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More