വയനാട്ടിൽ 9 മാസമായ ഗർഭിണിയെ രക്ഷിച്ച് സൈന്യം; വീഡിയോ

വയനാട്ടിൽ പ്രളയത്തിലകപ്പെട്ട ഒമ്പത് മാസമായ ഗർഭിണിയെ രക്ഷപ്പെടുത്തി സൈന്യം.

അതേസമയം, വടക്കൻ കേരളത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. വയനാട്ടിലും കണ്ണൂരും മലപ്പുറത്തും അതി തീവ്രമഴ തുടരുന്നു. ചെറുപട്ടണങ്ങളേറെയും ഒറ്റപ്പെട്ടിട്ടുണ്ട്. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ 100 ഏക്കറോളം ഭൂമി ഇല്ലാതായി. മണ്ണിനടിയിൽപ്പെട്ട എട്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽപേർ കുടുങ്ങി കിടക്കുന്നതായുളള വിവരത്തെതുടർന്ന് പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ തിരച്ചിൽ തുടരുകയാണ്.

 

നൂറേക്കർ ഭൂമിയാണ് അപ്രതീക്ഷിതമായുണ്ടായ ഉരുൾപ്പൊട്ടൽ കവർന്നത്. മണ്ണിനടിയിൽ കൂടുതൽ ആളുകളുണ്ടെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം.തിരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ ഡാമിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. ജലനിരപ്പ് 733 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് തീരുമാനം.

പതിനായിരത്തിൽപ്പരം പേരാണ് വയനാട് ജില്ലയിൽ മാത്രം ദുരിതാശ്വാസ ക്യാമ്പുകളിലുളളത്. മഴ ഇനിയും തുടർന്നാൽ ബാണാസുരസാഗർ ഡാം തുറക്കേണ്ടി വരുമെന്ന് കെഎസ്സിബി അറിയിച്ചുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More