ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ബാണാസുര സാഗർ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ

ബാണാസുരസാഗറിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള. ഇതൊഴിച്ച് മറ്റു പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടില്ല. ഡാമുകളിലെ ശരാശരി ജലനിരപ്പ് 34 ശതമാനമാണെന്നും വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
Read Also : അസുരൻകുണ്ട് ഡാം തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം
സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഡാമുകളിലെ ജലനിരപ്പ് അവലോകനം ചെയ്യാന്‍ മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയില്‍ വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. വൈദ്യുതി ബോര്‍ഡിന്റെ 59 ഡാമുകൡല്‍ 17 ഡാമുകള്‍ക്ക് മാത്രമാണ് ഗേറ്റുള്ളതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ഇതില്‍ ചെറിയ ഡാമുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്നുവിട്ടിട്ടുണ്ട്. അഞ്ച് വലിയ ഡാമുകളില്‍ ബാണാസുര സാഗറില്‍ മാത്രമാണ് ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടുള്ളത്. ഇതു 773.9 ലേക്ക് എത്തിയാല്‍ മുന്നറിയിപ്പുകള്‍ നല്‍കി ഡാം തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also : ബാണാസുര ഡാം നിറയുന്നു; അടിയന്തര സഹായത്തിന് കൺട്രോൾ റൂം ആരംഭിച്ചു
മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടാലും ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിനു കഴിയും. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോള്‍ 30 ശതമാനം മാത്രമാണ്. ഡാമുകള്‍ തുറന്നുവിടേണ്ടിവന്നാല്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഡാമുകള്‍ സംബന്ധിച്ച് ഒരാശങ്കയും വേണ്ടെന്നാണ് ഉന്നതതല യോഗത്തിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here