അടിച്ചു ഫിറ്റായി ഔദ്യോഗിക വാഹനത്തിൽ മൂത്രമൊഴിച്ചു; കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പിക്ക് സസ്പൻഷൻ

മ​ദ്യ​ല​ഹ​രി​യി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു സ​സ്പെ​ൻ​ഷ​ൻ. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള​ള ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ​സ്. അ​നി​ൽ​കു​മാ​റി​നെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ര​ണ്ടു മാ​സം മുൻപാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്ന പേ​രി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്നു തി​രു​വ​ന​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ എ​സ്പി, യാ​ത്ര​യി​ലു​ട​നീ​ളം വാ​ഹ​ന​ത്തി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും പു​കവ​ലി​ക്കു​ക​യും ഛർ​ദി​ക്കു​ക​യും മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More