അടുത്ത മൂന്ന് ദിവസത്തേക്ക് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് വ്യാജ വാർത്ത; വ്യാജ പ്രചരണത്തിനെതിരെ കേരളാ പൊലീസ്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് വ്യാജ പ്രചരണം. ഇന്ധന ടാങ്കറുകൾ ഹൈവേയിൽ കുടുങ്ങിയതിനാൽ പെട്രോൾ പമ്പുകൾ തുറക്കില്ലെന്നാണ് പ്രചരണം. ഇത് വ്യാജമാണെന്ന് കേരള പൊലീസ് അറിയിച്ചു.

വാർത്ത വ്യാജമാണെന്ന് പെട്രോൾ കമ്പനികൾ അറിയിച്ചതായി കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി ഒഴിഞ്ഞു നിൽക്കുക. പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വാട്ട്സ്ആപ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് പെട്രോൾ കമ്പനികൾ അറിയിച്ചിട്ടുണ്ട്. #keralapolice‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More