പ്രളയക്കെടുതി; ഇടുക്കി ജില്ലയിൽ മരണം അഞ്ചായി

പ്രളയക്കെടുതിയിൽ ഇടുക്കി ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരം വീണ് ചികിത്സയിലായിരുന്ന അടിമാലി കല്ലാർ സ്വദേശി ജോബിൻ ഫ്രാൻസിസ് (30) ആണ് മരിച്ച അഞ്ചാമത്തെ ആൾ.
മലവെള്ളപ്പാച്ചിലില്‍ മൂലമറ്റം കോട്ടമല റോഡിന്‍റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഒലിച്ചുപോയി. മൂന്നാറിൽ മഴ കുറഞ്ഞെങ്കിലും ചില ഇടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ചില പ്രദേശങ്ങൾ ഭാഗികമായി ഒറ്റപെട്ടിരിക്കുകയാണ്.
Read Also : പ്രളയക്കെടുതി; കോഴിക്കോട് ജില്ലയിൽ ഇന്ന് മാത്രം പൊലിഞ്ഞത് ആറ് ജീവനുകൾ
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125.3 അടിയായി ഉയർന്നു. 142 അടിയാണ് ഡാം ന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് മലങ്കര ഡാം ന്റെ ഷട്ടറുകൾ പത്ത് സെ മി താഴ്ത്തി. ചെറിയ ഡമുകളായ കല്ലാർക്കുട്ടി പാംബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്ന് കിടക്കുകയാണ്. ജില്ലയിലെ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 806 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേന ദേവികുളത്തും, മൂന്നാറും ക്യാമ്പ് ചെയ്യുകയാണ്. മന്ത്രി സി രവീന്ദ്രനാഥ്, എം.പി ഡീന്‍കുര്യാകോസ്, എം.എല്‍.എമാര്‍ എന്നിവര്‍ ജില്ലയില്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here