Advertisement

ഇടുക്കിയിൽ 30 ശതമാനം വെള്ളം മാത്രം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കെഎസ്ഇബി

August 9, 2019
Google News 1 minute Read

ഇടുക്കി ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കെഎസ്ഇബി. ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ൻ​കി​ട ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ടു എ​ന്ന ത​ര​ത്തി​ൽ പ്രചരിക്കുന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് കെഎസ്ഇബി വി​ശ​ദീ​ക​രി​ച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കെഎസ്ഇബി അറിയിച്ചു.

‘KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.’- ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ഇബി പറയുന്നു.

നിലവിൽ വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണിയും പ്രതികരിച്ചു. നിലവിൽ ആശങ്ക വേണ്ടെന്നും അതിതീവ്ര മഴ തുടർന്നാൽ മാത്രമേ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉള്ളൂ എന്ന് മുഖ്യമത്രി പിണറായി വിജയനും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here