Advertisement

‘സിനിമാ പ്രമോഷനെന്ന് ആളുകൾ കളിയാക്കുന്നതു കൊണ്ടാണ് മഴക്കെടുതിയെപ്പറ്റിയുള്ള പോസ്റ്റുകൾ ഇടാത്തത്’; തുറന്നടിച്ച് ടൊവിനോ തോമസ്

August 9, 2019
Google News 2 minutes Read

പ്രളയക്കെടുതിയെപ്പറ്റിയുള്ള വിവരങ്ങൾ താൻ പോസ്റ്റ് ചെയ്യാത്തതിനു കാരണം ചില ആളുകളുടെ ആരോപണമാണെന്ന് യുവനടൻ ടൊവിനോ തോമസ്. താൻ അത്തരം പോസ്റ്റുകൾ പങ്കു വെക്കുന്നത് സിനിമാ പ്രമോഷൻ്റെ ഭാഗമാണെന്ന് ചിലർ ആരോപിക്കുമെന്നും അതുകൊണ്ടാണ് താൻ അത്തരം വാർത്തകൾ പങ്കു വെക്കാത്തതെന്നും ടൊവിനോ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.

‘കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !
ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!’- ടൊവിനോ കുറിച്ചു.

പോസ്റ്റിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അങ്ങനെ ആരോപിക്കുന്നവരെ ശ്രദ്ധിക്കേണ്ടെന്നും കഴിഞ്ഞ തവണയെപ്പോലെ ഇത്തവണയും ഒപ്പമുണ്ടാകണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് വളരെ സജീവമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തയാളാണ് ടൊവിനോ തോമസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here