കവളപ്പാറ ഉരുൾപൊട്ടൽ; രണ്ട് മരണം

മലപ്പുറം കവളപ്പാറയിലുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട് കുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമക്കുകയാണ്. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വഴിക്കടവ് ആനമറിയിലും ഉരുൾപൊട്ടലുണ്ടായി. രണ്ടു സഹോദരിമാരെ കാണാതായി. മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിച്ചിലിൽ ഒരാളെ കാണാതായി. അതിനിടെ മഴക്കെടുതിയിൽ ഇന്നുമാത്രം 24 പേർ മരിച്ചതായാണ് വിവരം. പലയിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here