Advertisement

പാലക്കാട് അഗളിയിൽ ഗർഭിണിയടക്കം എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

August 10, 2019
Google News 0 minutes Read

പാലക്കാട് അഗളിയിൽ ആദിവാസി ഊരിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നു. ഗർഭിണിയടക്കമാണ് കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. ഇവിടെക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സഹായം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേർ മരിച്ചത്. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കളവപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ഫലപ്രദമായി പുനാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററിൽ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

അതേസമയം, ബാണാസുരസാഗർ ഡാം ഇന്ന് തുറക്കും. വൈകീട്ട് മൂന്ന് മണിയോടെയാണ് ഡാം തുറക്കുക. മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here