Advertisement

ബാണാസുരസാഗർ ഡാം തുറന്നു; ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം

August 10, 2019
Google News 0 minutes Read

ബാണാസുരസാഗർ ഡാം തുറന്നു. വൈകീട്ട് മൂന്ന് മണിയോടെയാണ് ഡാം തുറന്നത്. മിതമായ അളവിലാണ് ജലം ഒഴുക്കിവിടുന്നത്. തീരപ്രദേശത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പനമരം, മാനന്തവാടി, കബനി എന്നീ പുഴകളിൽ ജലനിരപ്പ് ഉയരും. അണക്കെട്ടിലെ ജലനിരപ്പ് 772.65 അടിയായി.

ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരും. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലിമീറ്റർ വരെ വരുന്ന അതിതീവ്രമഴയ്ക്ക് സാധ്യതയുളളതായി പ്രവചിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 47 ആയി. വിവിധയിടങ്ങിൽ ഇന്നും ഉരുൾപൊട്ടലുണ്ടായി

മുൻവർഷവും സമാനമായ കനത്ത മഴപെയ്തിരുന്നുവെങ്കിലും ഇപ്രാവശ്യം മേഖലകൾ മാറി. ഇടുക്കി, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലയിലാണ് കഴിഞ്ഞവർഷം മഴ കൂടുതലായി പെയ്തത്. ഇത്തവണ വയനാട്, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴപെയ്തത്. 2018 ഓഗസ്റ്റ് എട്ടിനും ഇവിടങ്ങളിൽ മഴപെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മേഖലകളിൽ ഇപ്പോൾ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here