നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും. വിമാനസർവ്വീസുകൾ നാളെ പുനരാരംഭിക്കും. നാളെ 12 മണിയോടെ സർവ്വീസുകൾ തുടങ്ങും.
പത്തിലധികം മോട്ടോറുകൾ ഉപയോഗിച്ചാണ് വിമാനത്താവളത്തിലെ വെള്ളം പുറത്തേക്കൊഴുക്കുന്നത്. കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മൂന്ന് വിമാനങ്ങള്‍ മടങ്ങിപ്പോയി. കാലാവസ്ഥ മെച്ചപ്പെടുകയും വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നുള്‍പ്പെടെ വെള്ളം ഇറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനങ്ങള്‍ക്ക് മടങ്ങിപ്പോകാനായത്. ഇനി അഞ്ച് വിമാനങ്ങള്‍ കൂടി കൊച്ചിയിലുണ്ട്.
Read Also : മഴ തുടരുന്നു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു
റൺവേയിൽ അപ്രതീക്ഷിതമായി വെളളം കയറിയതോടെയാണ് വിമാനങ്ങള്‍ കുടുങ്ങിയത്. പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട്ടിൽ നിന്ന് റൺവേയിലേക്ക് വെള്ളം കയറിയതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വന്നത്. ടാക്സി വേയും വെള്ളത്തിൽ മുങ്ങിയിരുന്നു.
അതേസമയം, എയർ അറേബ്യ, വിസ്താര, ജസീറ, എയർ ഏഷ്യ തുടങ്ങിയ വിമാനങ്ങൾ ഫ്‌ളൈറ്റുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here