Advertisement

പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടേ എറണാക്കുളം ജില്ലയിൽ ആശങ്ക ഒഴിഞ്ഞു; ജില്ലയിലെ റോഡുകൾ സഞ്ചാര യോഗ്യം

August 10, 2019
1 minute Read

കനത്ത മഴയുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടേ എറണാക്കുളം ജില്ലയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്ന ആശങ്ക ഒഴിഞ്ഞു.ജില്ലയിലെ റോഡുകളെല്ലാം സഞ്ചാരയോഗ്യമായി. വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്.

ജില്ലയിൽ മഴ ശക്തമായിരുന്നെങ്കിലും ആലുവ പെരിയാറിലെ ജലം ഇറങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആശങ്ക അകറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി നിലവില്‍ 139 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5733 കുടുംബങ്ങളില്‍ നിന്നായി 20464 പേരാണുള്ളത് ക്യാമ്പുകളിൽ ഉള്ളത്. മഴയെത്തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ മരണമോ കാണാതാകലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകളുള്ള പറവൂര്‍ താലൂക്കിലണ്. 48 ക്യാമ്പുകൾ. പറവൂര്‍ ടൗണില്‍ വെള്ളക്കെട്ടൊഴിവായിട്ടുണ്ട്.

Read Also : കാസർഗോഡ് ജില്ലയിൽ മഴ കനക്കുന്നു

ആലുവ പറവൂര്‍ റോഡും സഞ്ചായരയോഗ്യമായിട്ടുണ്ട്. ആലുവ താലൂക്കില്‍ക്യാമ്പുകളുടെ എണ്ണം 41 . കോതമംഗലം താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുണ്ട്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവായി. റോഡുകൾ എല്ലാം സഞ്ചാര യോഗ്യമാണ്. പ്രധാനപാതകളിലൊന്നും ഗതാഗത തടസ്സങ്ങളില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.അതേ സമയം നെടുമ്പാശേരി പഞ്ചായത്തിലെ പറമ്പത്തൂരിൽ ഒറ്റപ്പെട്ട് പോയ 135 കുടുംബങ്ങൾക്ക് പോലീസും നാട്ടുകാരും ചേർന്ന് വേണ്ട സഹായങ്ങൾ എത്തിച്ച് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top