ഗോകുലം താരം ദാലിമ ഛിബ്ബർ കാനഡയിലേക്ക്

ഗോകുലം കേരള എഫ്സി താരം ദാലിമ ഛിബ്ബർ കാനഡയിലേക്ക്. ഉപരിപഠനത്തിനായാണ് ദാലിമ കാനഡയിലേക്ക് പോകുന്നതെങ്കിലും ഒരു കനേഡിയന്‍ ഫുട്‌ബോള്‍ ക്ലബ്ബിനു വേണ്ടി അവർ കളിക്കുകയും ചെയ്യും എന്നതാണ് സൂചനകള്‍.
സ്‌പോര്‍ട്‌സ് സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടാനായാണ് ദാലിമയുടെ യാത്ര. ഫുട്‌ബോള്‍ താരം എന്ന നിലയിലുള്ള വളര്‍ച്ചയ്ക്കപ്പുറം തനിക്ക് തന്റെ സാമ്പത്തിക നിലയും ഭദ്രമാക്കേണ്ടതുണ്ടന്നു താരം പറഞ്ഞു. ഇന്ത്യയില്‍ നിരവധി പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ രംഗത്തേയ്ക്കു കടന്നു വരുന്നുണ്ടെങ്കിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ആവശ്യമുണ്ടായിരുന്ന സമയത്ത് തനിക്ക് വേണ്ടത്ര സ്‌പോണ്‍സര്‍മാരേയൊ ജനങ്ങളില്‍ നിന്നുള്ള പിന്തുണയോ കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. വനിത ഫുട്‌ബോളിന് പേരു കേട്ട രാജ്യത്തേയ്ക്കാണ് താന്‍ പോകുന്നതെന്നും അത് തനിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ദാലിമ പറഞ്ഞു.
സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ നേടിയ ഫ്രീകിക്ക് ഗോളോടെയാണ് ദാലിമ ദേശീയ ശ്രദ്ധ ആകർഷിച്ചത്. 40 വാര അകലെ നിന്നും ദാലിമ എടുത്ത കിക്ക് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രമുഖ ഇഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിനോടാണ് താരത്തെ പലരും ഉപമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here