ജമ്മു കശ്മീരിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

ജമ്മുവിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. സിആർപിസി സെക്ഷൻ 144 പ്രകാരം ആഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിൻവലിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സുഷമ ചൗഹാനാണ് നിരോധനാജ്ഞ പിൻവലിച്ചത്.
കത്വ, സാംബ, ഉദംപുർ ജില്ലകളിലെ അവസ്ഥ സാധാരണഗതിയിൽ ആയതിനാലാണ് നിരോധാജ്ഞ പിൻവലിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നിരോധനാജ്ഞ പിൻവലിച്ച സാഹചര്യത്തിൽ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും.
ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിൽ കലാപം ഉണ്ടാകുമെന്ന് കരുതിയാണ് നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സിപിഐഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here