പാലായിൽ മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞു

പാലാ പിഴകിന് സമീപം മൃതദേഹവുമായി പോയ ആംബലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പൊലീസുകാരനും ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല.

തൊടുപുഴയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടുപോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. മറ്റൊരു ആംബലൻസെത്തിച്ച് മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടുപോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top