കോലി-രോഹിത് അഭ്യൂഹങ്ങൾക്കു പിന്നിൽ ടീമംഗം തന്നെയാവാമെന്ന് സുനിൽ ഗവാസ്കർ
ഇന്ത്യൻ നായകനും ഉപനായകനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകളിൽ ശ്രദ്ധേയ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ഇത്തരം അഭ്യൂഹങ്ങൾക്കു പിന്നിൽ ഇരുവരോടും അസൂയയുള്ള ഏതെങ്കിലും ടീമംഗം തന്നെയാവാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്പോർട്സ് സ്റ്റാറിലെഴുതിയ കോളത്തിലായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം.
ഇത്തരം കഥകൾ ആര് ഉണ്ടാക്കുന്നതായാലും അത് ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവിക്ക് നല്ലത് വിചാരിക്കുന്നവരാവില്ല. കഥകൾ പ്രചരിപ്പിക്കുന്നത് ടീമിലെ തന്നെ ഏതെങ്കിലും അസ്വസ്ഥനായ താരമാവാം. അത്തരക്കാരുടെ അസൂയ ടീമിനെയാകെ തന്നെ ബാധിക്കാം. ചില സ്ഥാപിത താൽപര്യക്കാരായ അഡ്മിനിസ്ട്രേറ്റേഴ്സിൽ ആരെങ്കിലും ആവാം ഇതിന് പിന്നിൽ,” ഗവാസ്കർ പറയുന്നു.
താനും മുൻനായകൻ കപിൽ ദേവും തമ്മിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കഥകൾ പ്രചരിച്ചിരുന്നുവെന്നും ഗവാസ്കർ പറഞ്ഞു. 1984-85ൽ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റിൽ കപിലിന് ടീമിൽ സ്ഥാനം നഷ്ടമായതിന് പിന്നിൽ താനായിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയംഗമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞുവെന്നും ഗവാസ്കർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here