കർണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തി

കർണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തി. വൈകീട്ട് നാല് മണിയോടെ വിമാനത്തിലായിരുന്നു സന്ദർശനം. പ്രളയം ഏറ്റവും കൂടുതൽ രൂക്ഷമായ ബെലഗാവി ജില്ലയ്ക്ക് മുകളിലൂടെയാണ് വിമാനത്തിലൂടെ നിരീക്ഷണം നടത്തിയത്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Union Home Minister Amit Shah today conducted an aerial survey of flood-hit areas of Belagavi district. Karnataka Chief Minister BS Yeddiurappa was also present. pic.twitter.com/pUlQSLDrZI
— ANI (@ANI) August 11, 2019
കർണാടകയിൽ ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴയിൽ മുപ്പതിലധികം പേരാണ് മരിച്ചത്. പല ഗ്രാമങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമടക്കം രംഗത്തിറങ്ങിയിട്ടുണ്ട്. കർണാടകയിൽ 17 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ശിവമോഗ, ചിക്കമംഗളുരു, കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി,മൈസുരു ഉൾപ്പെടെയുള്ള ജില്ലകളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here