ദുരിതാശ്വാസ ക്യാമ്പുകളിലെ പരിശോധന ഊര്‍ജിതമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ പരിശോധന ഊര്‍ജിതമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്. 297 ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘം ഇന്ന് പരിശോധന നടത്തി.
133 പനി കേസുകളും 44 വയറിളക്കരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആകെ 43267 ഡോക്സി സൈക്ലിന്‍ ഗുളികകളും വിവിധ ക്യാമ്പുകളിലായി ഇന്ന് വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പ്രളയ ശേഷം എലിപ്പനി രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ രോഗ വ്യാപന സാധ്യത തടയാന്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും നിര്‍ബന്ധമായും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ ക്യാമ്പുകളില്‍ നിന്നോ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ വാങ്ങി കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത നിര്‍ദേശിച്ചു. ജില്ലയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here