വയനാട് പുത്തുമലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; മണ്ണിനടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

വ്യാഴാഴ്ചയുണ്ടായ വൻ ഉരുൾപൊട്ടലിൽ വയനാട് പുത്തുമലയിൽ കാണാതായവർക്കായുള്ള ഇന്നത്തെ തിരച്ചിൽ വൈകീട്ട് അഞ്ചരയോടെ നിർത്തിവെച്ചു. നാളെ രാവിലെ ഏഴു മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. ഇന്ന് മഴ മാറി നിന്നത് തിരച്ചിൽ കൂടുതൽ സുഗമമാക്കി. ഇന്ന് മണ്ണിനടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പുത്തുമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 10 ആയി.
Read Also; പുത്തുമലയിൽ തകർന്ന വീട്ടിൽ വൃദ്ധൻ കുടുങ്ങിക്കിടക്കുന്നു; സഹായമഭ്യർത്ഥിച്ച് മകൻ
കഴിഞ്ഞ ദിവസം മരിച്ച സെൽവന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നേവിയുടെ ഹെലികോപ്റ്ററടക്കം സ്ഥലത്തെത്തിയിരുന്നു. കേന്ദ്രസേനയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. നാലാൾ പൊക്കത്തിലാണ് പുത്തുമലയിൽ ഉരുൾപൊട്ടലിൽ മണ്ണ് അടിഞ്ഞ് കൂടിയിരിക്കുന്നത്. ഒരു പള്ളിയും, അമ്പലവും ഉൾപ്പെടെ പൂർണ്ണമായും മണ്ണിനടിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here