Advertisement

ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയി

August 11, 2019
0 minutes Read

ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയി. നിലവില്‍ രണ്ടരലക്ഷത്തിലധികം പേരാണ് 1,621 ക്യാമ്പുകളിലായിക്കഴിയുന്നത്. കാണാതായവരില്‍ 58 പേരെ ഇനിയും കണ്ടെത്താനുണ്ട്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പേമാരി വിതച്ച കെടുതികള്‍ അതിരൂക്ഷമാണ്. വയനാട് പുത്തുമലയിലെയും മലപ്പുറം കവളപ്പാറയിലെയും വന്‍ദുരന്തത്തിലടക്കം മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 67 ആയി.

254339 ആളുകളാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ കാമ്പുകളില്‍ക്കഴിയുന്നത്. കൊല്ലം ഒഴികെയുള്ള 13 ജില്ലകളിലായി 1621 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. 74395 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ക്യാമ്പുകളില്‍ക്കഴിയുന്നത്. 265 വീടുകള്‍ പൂര്‍ണമായും 2787 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട 57 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഇവര്‍ക്കായി കേന്ദ്രസേനയുടെ ഉള്‍പ്പെടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. രക്ഷാദൗത്യം ദുസ്സഹമായ മേഖലകളില്‍ ഹെലികോപ്റ്ററുകളുടെ സഹായവും തേടിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ക്കഴിയുന്നവര്‍ക്ക് എയര്‍ ഫോഴ്‌സ് ഹെലികോപ്റ്ററില്‍ ഭക്ഷണം വിതരണം ചെയ്തു. അപകടങ്ങളില്‍ 32 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് ഔദ്യോഗിക വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top