Advertisement

ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായം സർക്കാർ നാളെ പ്രഖ്യാപിക്കും

August 11, 2019
Google News 0 minutes Read

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. കഴിഞ്ഞ പ്രളയത്തിൽ ഇനിയും ലഭ്യമാകാനുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്ച കൊണ്ട് വിതരണം ചെയ്യാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ക്യാമ്പുകളും സ്വകാര്യ കളക്ഷൻ സെന്ററുകളും അനുവദിക്കില്ല. എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here