കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല.
ഇടുക്കി, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്, ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾ പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ മാത്രം അമ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here