Advertisement

കേരള സർവകലാശാല സസ്പെൻഷൻ വിവാദം; പുതിയ നീക്കവുമായി വിസി

2 days ago
Google News 2 minutes Read

കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ തിരിച്ചടി മുന്നിൽക്കണ്ട് പുതിയ നീക്കവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഹൈക്കോടതിയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ സർവകലാശാലയ്ക്ക് വേണ്ടി എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടി. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ വസ്തുതാ വിവരണ സ്റ്റേറ്റ്മെന്റ് മറച്ചുവച്ച് യൂണിവേഴ്സിറ്റി അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് വിശദീകരണം തേടിയത്.

രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിന് ആണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിൻഡിക്കേറ്റ് ഉപസമിതി ചേരാൻ അനുവദിക്കാതെ ഹോൾ പൂട്ടിയിറങ്ങിയ വിസിയുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഇടത് സിൻഡിക്കേറ്റങ്ങളും അറിയിച്ചു.

Read Also: ‘വിവരവും വിദ്യാഭ്യാസവും ഇല്ല, എഴുത്തും വായനയും അറിയാത്തവർ’; ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് VC

രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനെന്നാണ് ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് ജീവനക്കാരുടെ യോ​ഗത്തിൽ വിസിയുടെ അധിക്ഷേപ പരാമർശം. സസ്‌പെൻഷൻ നടപടി സിന്ഡിക്കേറ്റിനെ അറിയിച്ചാൽ വി സിയുടെ ഉത്തരവാദിത്വം തീർന്നു എന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Story Highlights : Kerala University suspension controversy; VC takes new step

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here