Advertisement

കവളപ്പാറയ്ക്ക് കൈത്താങ്ങായി രക്ഷാപ്രവര്‍ത്തനവും അതിജീവനവും പുരോഗമിക്കുന്നു

August 12, 2019
1 minute Read

പ്രളയത്തെ ഒന്നടങ്കം തടഞ്ഞു നിര്‍ത്തുകയാണ് മലപ്പുറം കവളപ്പാറയിലെ ഒരു കൂട്ടം ജനങ്ങള്‍. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുമ്പോഴും രക്ഷാപ്രവര്‍ത്തനവും അതിജീവനവും അതി ശക്തമായി മുന്നേറുകയാണിവിടെ.

നിലവില്‍ 30ല്‍ അധികം ആളുകളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 20 അടിയിലേറെ ഉയരമുള്ള മണ്‍കൂനകളാണ് കവളപ്പാറയെ വിഴുങ്ങിയിരിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഭൂതാനം കവളപ്പാറയില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കു പ്രകാരം കവളപ്പാറയില്‍ നിന്ന് മാത്രം 65 പേരെ കാണാതായിട്ടുണ്ട്.
ഇതില്‍ പതിനാലു പേരുടെ മൃതദേഹം കണ്ടെടുത്തു.

അഗ്നിശമന സേനയും പൊലീസും ദുരന്തനിവാരണ സേനയും നാലുഭാഗങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. 20 അടിയോളം മണ്ണ് മാറ്റിയാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയു എന്നാണ് എന്‍ഡിആര്‍എഫ് പറയുന്നത്.
വൈദ്യുതി ബന്ധം പാടെ വിച്ഛേദിക്കപ്പെട്ടതും പെട്രോള്‍ ക്ഷാമവും ജനജീവിതത്തെ പാടെ ദുസ്സഹമാക്കി.  കവളപ്പാറപ്രദേശത്തെ കന്നുകാലികള്‍ ചത്തൊടുങ്ങുന്നതായും പരാതിയുണ്ട്. ദിവസങ്ങള്‍ക്കകം ദുരന്തഭൂമിയായി മാറിയ കവളപ്പാറയിലേക്ക് ആളുകള്‍ സഹായത്തിനായി കേരളത്തിന്റെ പലഭാഗത്തു നിന്നും എത്തുകായാണ്. കാഴ്ച്ചകാരായല്ല, കവളപ്പാറയ്ക്ക് ഒരുകൈ സഹായത്തിനായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top