പെരിയാറിലെ ജലനിരപ്പ് താഴ്ന്നിട്ടും ദുരിതമൊഴിയാതെ പ്രദേശവാസികള്‍

പെരിയാറിലെ ജലനിരപ്പ് താഴ്ന്നിട്ടും വെള്ളക്കെട്ടുമൂലം വീട്ടില്‍ നിന്ന് പുറത്തിറക്കാനാകാതെ നൂറോളം കുടുംബങ്ങള്‍. ആലുവ നഗരപരിധിയില്‍ ദേശീയ പാതയോട് ചേര്‍ന്നുള്ള വീടുകളാണ് വെള്ളമൊഴുകി പോകാത്തതിനാല്‍ ദുരിതത്തിലായത്.
ആലുവ പറവൂര്‍ കവലയില്‍ ദേശീയ പാതയില്‍ നിന്ന് 50 മീറ്റര്‍ മാത്രമകലെയുള്ള നൂറോളം വീടുകളാണ് പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടും വെള്ളക്കെട്ടില്‍ തുടരുന്നത്. ഇക്കുറി പ്രളയജലം കയറിയില്ലെങ്കിലും സമീപ ഭാഗങ്ങളില്‍ നിന്നൊഴുകി എത്തിയ വെള്ളമാണ് വീട്ടുകാരെ ദുരിതത്തിലാക്കിയത്. റോഡിനടിയിലൂടെ പോകുന്ന ഭൂഗര്‍ഭ പൈപ്പ് അടഞ്ഞു കിടക്കുന്നതാണ് പെയത്ത് വെള്ളം കെട്ടികിടക്കാന്‍ കാരണം. കഴിഞ്ഞ പ്രളയത്തിന് ശേഷം കൃത്യമായി ശുചീകരണം നടത്താത്തതാണ് ഈ അവസ്ഥക്ക് കാരണം എന്ന് നാട്ടുകാര്‍ പറയുന്നു.
കിണറും സെപ്റ്റിക് ടാങ്കും ഒന്നായി. കാനകളിലെയും സെപ്റ്റിക് ടാങ്കിലെയും മലിന ജലമുള്‍പ്പെടെയാണ് പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നത്. 30 ഓളം വീടുകള്‍ക്കകത്തേക്ക് വെള്ളം കയറി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഒരു നില വരെ മുങ്ങിയ വീടുകളാണിവിടെയുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here