Advertisement

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് തല്ലിയോടിച്ച് വൃദ്ധദമ്പതികൾ; വീഡിയോ

August 13, 2019
6 minutes Read

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് വൃദ്ധദമ്പതികൾ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. വെട്ടുകത്തിയും അരിവാളും ഉൾപ്പെടെ മോഷ്ടാക്കൾ കരുതിയിരുന്നു. കള്ളന്മാരെ കണ്ട് ഭയപ്പെടാതെ സധൈര്യം ദമ്പതികൾ നേരിടുകയായിരുന്നു.

വീട്ടിലെത്തിയ മോഷ്ടാക്കൾ 70കാരനായ ഷൺമുഖവേലിനെ കഴുത്തിൽ കയറ് മുറുക്കി ബന്ധിച്ചു. പിന്നിലൂടെയെത്തിയാണ് മോഷ്ടാക്കളിൽ ഒരാൾ ഷൺമുഖവേലിനെ ബന്ധിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയ ഭാര്യ സെന്താമര ചെരുപ്പുകൊണ്ട് എറിഞ്ഞ് കള്ളന്മാരെ പ്രതിരോധിച്ചു. സെന്താമരയുടെ പ്രതിരോധത്തിൽ ഷൺമുഖവേലിന്മേലുള്ള കള്ളന്റെ പിടുത്തം അയഞ്ഞു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന ജീവിതവും മോഷ്ടാക്കൾ പിന്തിരിഞ്ഞോടുന്നതുമാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദമ്പതികളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top