Advertisement

സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ സമ്പത്ത് ചുമതലയേറ്റു

August 13, 2019
Google News 0 minutes Read

സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ സമ്പത്ത് ചുമതലയേറ്റു. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് പ്രത്യേക പ്രതിനിധിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം.

കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കുകലാണ് പ്രധാന ചുമതല.  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹായം വേഗത്തില്‍ ലഭ്യമാകുന്നതിനാകും ആദ്യ പരിഗണന. ലെയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോള്‍ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്.

ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇതിനു പുറമേ  സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും. എന്നാല്‍ പ്രളയ പുനരധിവാസവും പ്രളസെസും ഏര്‍പ്പെടുത്തിയത്തിയിനു പിന്നാലെയുള്ള നിയമനത്തിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് ഒന്നിനു ചേര്‍ന്ന മന്ത്രിസഭയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here