ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു; പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപിക്കും

ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. പെരിയകനാൽ പീക്ക് ഭാഗത്ത് ബി ഡിവിഷൻ പെരിയകനാൽ റോഡിന്റെ ഭാഗത്താണ് ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ ജിയോളജി വകുപ്പ്. പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കും
കഴിഞ്ഞ ദിവസ്സം വെളുപ്പിന് മൂന്ന് മണിടോയെടാണ് വലിയ മലമുകളിൽ റോഡിന്റെ ബി ഡിവിഷൻ പെരിയകനാൽ റോഡിന്റെ ഭാഗമായ പ്രദേശം ഇടിഞ്ഞ് താഴ്ന്നത്. നൂറ്റി അമ്പത് മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ടുകീറി ഇടിഞ്ഞ് താഴ്ന്നു.
മുട്ടുകാട് പാടശേഖരത്തിൽ നിന്നും ഒന്നര കിലോമീറ്റർ ഇയരത്തിലുള്ള മലമുകളിലാണ് വില്ലർ രൂപപ്പെട്ട് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയിടിച്ചിൽ ഉണ്ടായാൽ താഴ്‌വശത്തുള്ള രണ്ട് എസ്റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകൾക്കുമടക്കം നാശനഷ്ടം ഉണ്ടാകാനിടയുണ്ട്. സ്ഥിതി അപകടകരമെന്നാണ് ജിയോളജി വകുപ്പ് പരിശോധനക്ക് ശേഷം അറിയിച്ചത്. പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റി പാർപ്പിക്കണം. കൃഷിയിടങ്ങളിലുള്ള ജോലികൾ താൽക്കാലികമായി നിർത്തിവക്കാനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുമെന്ന് ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here