നെയ്യാർ ഡാം ഇന്ന് തുറക്കും

നെയ്യാർ ഡാം ഇന്ന് തുറക്കും. പ്രദേശത്ത് കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്ഡകരുതൽ നടപടിയെന്നോണമാണ് ഡാം ഷട്ടർ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഡാമിലെ ജലനിരപ്പ് 83.25 മീറ്റർ ആകുമ്പോൾ ഡാം ഒരു ഇഞ്ച് തുറക്കണം എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്ത ദിവസങ്ങളിൽ മഴയുടെ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ജലനിരപ്പ് അത്രയും ഉയരുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നദികളിലെ ജലനിരപ്പ് ഉയർത്തിയിരുന്നെങ്കിലും ഇപ്പോൾ അത് കുറയുന്നുണ്ട്. ഡാമിൽ നിന്നും വരുന്ന വെള്ളം ജലനിരപ്പ് കൂടുതൽ ഉയർത്താതെ തന്നെ കടലിലേക്ക് ഒഴുക്കുക എന്നതാണ് ആലോചിക്കുന്നത്… ഇപ്പോൾ ഡാമിലെ ജലനിരപ്പ് 82.02 മീറ്റർ ആണ്(രാത്രി 8 മണി 12082019) 1 ഇഞ്ച് ആയിരിക്കും ഡാമിന്റെ 4 ഷട്ടറുകളും ഉയർത്തുക. നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here