വിമാനമൊന്നും വേണ്ട, കശ്മീരിലെ ജനങ്ങളെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം മതിയെന്ന് ഗവർണറോട് രാഹുൽ

ജമ്മുകശ്മീർ സന്ദർശിക്കാനുള്ള ഗവർണർ സത്യപാൽ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഗാന്ധി. ക്ഷണം സ്വീകരിക്കുന്നതായി രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. തനിക്ക് വിമാനമൊന്നും വേണ്ടെന്നും കശ്മീരിൽ സഞ്ചരിക്കാനും ജനങ്ങളെ കാണാനുമുള്ള സ്വാതന്ത്ര്യം കിട്ടിയാൽ മതിയെന്നും രാഹുൽ ഗവർണറോട് ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സൈനികരെയുമെല്ലാം കാണാനും അവരുമായി സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ജമ്മുകശ്മീരിൽ സംഘർഷം നടക്കുന്നതായുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഗവർണർ സത്യപാൽ മാലിക്ക് നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുലിന് വിമാനം അയച്ചുതരാമെന്നും കശ്മീരിലെത്തി സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കിയ ശേഷം രാഹുൽ പ്രതികരിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീർ സന്ദർശിക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More