Advertisement

‘വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടു? വിദേശകാര്യ മന്ത്രി ഇന്ത്യൻ നീക്കം പാകിസ്താനെ അറിയിച്ചത് കുറ്റകരം’: രാഹുൽ ഗാന്ധി

3 hours ago
Google News 2 minutes Read
Modi is asking votes for mass rapist Prajwal Revanna says Rahul Gandhi

ആക്രമണത്തിൻ്റെ തുടക്കത്തിൽ വിവരം പാകിസ്താനെ അറിയിച്ചെന്ന് വിദേശകാര്യ മന്ത്രി പരസ്യമായി സമ്മതിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇത് കുറ്റകരമാണ്,ആരാണ് അനുമതി നൽകിയത്? എന്നും അദ്ദേഹം ചോദിച്ചു. ഭീകര കേന്ദ്രങ്ങൾക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തിൽ പാകിസ്താനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എ സ് ജയശങ്കറിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം. ഇതുകൊണ്ട് വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾനഷ്ടപ്പെട്ടു. പാകിസ്താനെ ഇന്ത്യൻ നീക്കം അറിയിച്ചത് കുറ്റകാരമാണെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ തൻ്റെ ഔദ്യോഗിക ഹാൻഡിലിൽ കുറിച്ചു.

അതേസമയം വിദേശ പര്യടനത്തിൽ നിന്നും ശശി തരൂരിനെ ഒഴിവാക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി നിർദ്ദേശിച്ച പട്ടികയിൽ ശശി തരൂർ ഇല്ലെന്ന് ജയറാം രമേശ്‌. വിദേശ പര്യടനത്തിന് ലഭിച്ച ക്ഷണം ബഹുമതിയെന്ന് ശശി തരൂരിന്റെ പ്രതികരണം.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശപര്യടനത്തിലെ കേന്ദ്രം പുറത്ത് വിട്ട എം പിമാരുടെ പട്ടികയിൽ ശശി തരൂർ ഒന്നാമതിയായി ഇടം പിടിച്ചിരുന്നു. എന്നാൽ ശശി തരൂരിനെ തള്ളുന്ന നിലപാടാണ് കോൺഗ്രസ് കൈ കൊണ്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ച പട്ടികയിൽ ശശി തൂരൂരിനെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജയറാം രമേശ്‌ വ്യക്തമാക്കി. എംപി മാരായ ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, നാസിർ ഹുസൈൻ, രാജ ബ്രാർ എന്നിവരെയാണ് രാഹുൽ ഗാന്ധി നിർദേശിച്ചത്.

Story Highlights : rahul gandhi against s jaishankar about ind pak war inform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here