‘ദുരന്തമുഖത്തും അവർ കാണിക്കുന്ന ധൈര്യത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു’: വയനാട് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ട്വിറ്ററിൽ

വയനാട് ജനതയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ദുരന്തമുഖത്തും വയനാട്ടിലെ ജനങ്ങൾ കാണിച്ച അസാമാന്യ ധൈര്യം തന്നെ കീഴ്‌പ്പെടുത്തിയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റിന്റെ പൂർണ്ണ രൂപം :
‘ വയനാട് നിന്നും പോരുമ്പോൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ കുറിച്ച് തോന്നുന്നത് അഭിമാനം മാത്രം. ദുരന്തമുഖത്തും അവർ കാണിക്കുന്ന ധൈര്യം എന്നെ കീഴ്‌പ്പെടുത്തുന്നു. നിങ്ങളുടെ എംപി ആയതിൽ സന്തോഷവും അതൊരു അംഗീകാരമായും തോന്നുന്നു. കേരളമേ നന്ദി’.
I left Wayanad with nothing but pride for the people I represent.
The display of bravery and dignity in the face of immense tragedy is truly humbling.
It is such an honour and pleasure to be your MP.
Thank you Kerala. pic.twitter.com/PVwmUAFboZ
— Rahul Gandhi (@RahulGandhi) August 13, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here