Advertisement

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി

August 14, 2019
1 minute Read

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തിൽ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥ മിന്ദി അഗർവാളിന് യുദ്ധ സേവാ ബഹുമതിയും പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്ത അഭിനന്ദൻ വർധമാനെ പാക് സൈന്യം തടങ്കലിൽ ആക്കിയിരുന്നു. പിന്നീട് സമാധാന സന്ദേശമെന്ന നിലയിൽ വിങ് കമാൻഡറെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി.

Read Also : അഭിനന്ദൻ വർത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാകിസ്താൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാകിസ്താന്റെ എഫ്16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്ത്തിയിരുന്നു.

തുടർന്ന് പാക് പിടിയിലായ അഭിനന്ദൻ മാർച്ച് ഒന്നിനാണ് ഇന്ത്യയിൽ തിരികെയെത്തുന്നത്. വ്യോമസേനയുടെ വലിയ ഒരു സംഘമാണ് അഭിനന്ദനെ സ്വീകരിക്കാൻ വാഗാ അതിർത്തിയിൽ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top