നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി മരണ കേസന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം. കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സർക്കാർ നടപടി. നിലവിൽ പുരോഗമിക്കുന്ന ജുഡിഷ്യൽ അന്വേഷണം തുടരും.
പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസ് പൊലീസ് അട്ടമിറിക്കുന്നെന്ന് ആരോപിച്ചാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിമരിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ ഇടയായ സാഹചര്യം, അസ്വാഭാവിക മരണം എന്നിവയ്ക്കാണ് നെടുങ്കണ്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാകും അന്വേഷണം. കസ്റ്റഡി മരണത്തിൽ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണം സമാന്തരമായി തുടരും.
രാജ്കുമാറിന്റെ കൊലപാതകത്തിൽ ഇടുക്കി മുൻ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. രാജ്കുമാറിനെ റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിക്രമങ്ങളിലും പാളിച്ചയുള്ളതായും ആരോപണം ശക്തമാണ്. ഇക്കാര്യങ്ങളൊക്കെ സിബിഐ അന്വേഷണ പരിധിയിൽ വരും. സിബിഐ അന്വേഷണാവശ്യം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. സർക്കാരിന്റെ ശുപാർശ സിബിഐ അംഗീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. നേരത്തെ ഫോർട്ട് പൊലീസ് സേറ്റഷിനെ ഉരുട്ടിക്കൊല അന്വേഷിച്ചതും പ്രതികളെ ശിക്ഷിക്കാനിടയാക്കിയതും സിബിഐയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here