കൊച്ചി മറൈൻഡ്രൈവ് വോക് വേയിലെ എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി മറൈൻ ഡ്രൈവിലെ വോക്‌വേയിലുള്ള എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാൻ കൊച്ചി കോർപ്പറേഷന് കോടതി നിർദ്ദേശം നൽകി. പൊലീസിന്റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വോക് വേയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും വോക് വേയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനത്തെയും അവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here