ഫരീദാബാദിൽ ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഹരിയാനയിലെ ഫരീദാബാദിൽ ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ. ഫരീദാബാദ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വിക്രം കപൂറാ(58)ണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് വിക്രം കപൂർ സ്വയം വെടിവച്ചത്. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിക്രം കപൂർ അസ്വസ്ഥനായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വിവരമറിഞ്ഞ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കുരുക്ഷേത്ര ജില്ലയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് വിക്രം കപൂർ. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തിന് ഐപിഎസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top