ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള ചന്ദ്രയാന്‍ 2ന്റെ ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയായി

ചന്ദ്രയാന്‍ 2ന്റെ ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയായി. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിച്ചു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള നിര്‍ണായക ഗതിമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ.
ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2.21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം 1203 സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. വിക്ഷേപണത്തിന് ശേഷം അഞ്ച് തവണ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് പേടകത്തെ ഇന്ന് പുലര്‍ച്ചെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. പേടകത്തിലെ എല്ലാ ഘടകങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഈ മാസം 20ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ഇസ്‌റോയുടെ പദ്ധതി.
സെപ്റ്റംബര്‍ രണ്ടിനാണ് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here