ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതിന് സ്ഥിരീകരണവുമായി കേന്ദ്രം

ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതുകാരണം ലാന്‍ഡര്‍ 500 മീറ്റര്‍ ഉയരത്തില്‍ നിന്നും ദിശമാറി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

എന്നാല്‍ ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു സോഫറ്റ് ലാന്‍ഡിംഗിന്റെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടമായത്. 30 കിലോമീറ്റര്‍ മുതല്‍ 7.4 കിലോമീറ്റര്‍ വരെയുള്ള റഫ് ബ്രേക്കിംഗ് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിരുന്നു.

ചന്ദ്രോപരിതലത്തില്‍ 7.4 കിലോമീറ്ററിനുശേഷം ലാന്‍ഡറിന്റെ വേഗം സെക്കന്‍ഡില്‍ 1683 മീറ്ററില്‍ നിന്നും സെക്കന്‍ഡില്‍ 146 മീറ്ററാക്കി കുറയ്കണമായിരുന്നു. ഇത് സാധ്യമാവതെ 500 മീറ്റര്‍ ഉയരത്തില്‍ നിന്നും ദിശമാറി സോഫറ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെടുകയായിരുന്നു.

Read also:പരാജയത്തില്‍ തളാരതെ ഐഎസ്ആര്‍ഒ, ചന്ദ്രയാന്‍-3 അടുത്ത നവംബറില്‍

കഴിഞ്ഞ ജൂലായ് 22 നായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

അതേസമയം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ചന്ദ്രയാന്‍-3 ദൗത്യം അടുത്ത നവംബറില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-2 നുണ്ടായ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാവും ചന്ദ്രയാന്‍3 യുടെ രൂപകല്‍പന. പരാജയപ്പെട്ട ദൗത്യത്തിലെ ലാന്‍ഡര്‍, റോവര്‍, ലാന്‍ഡിംഗ് ഓപ്പറേഷന്‍ എന്നിവ പുതിയ രീതിയില്‍ പരിഷ്‌കരിക്കും.

chandrayan-2, vikram lander, moon soft landing, isro, chandrayan-3നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More