നോൺ വെജ് മാത്രമല്ല; മുതല തണ്ണിമത്തനും കഴിക്കും; വീഡിയോ

മുതല മാംസഭുക്കുകളാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്. പുഴയിൽ ഒളിച്ചിരുന്ന്, വെള്ളം കുടിക്കാനെത്തുന്ന ജീവികളെ ആക്രമിച്ച് കീഴ്പ്പെടുത്തി ശാപ്പിടുന്ന മുതലകളുടെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാലിതാ ഇറച്ചി മാത്രമല്ല, പഴങ്ങളും മുതല കഴിക്കുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഈ മുതല കഴിക്കുന്നത് തണ്ണിമത്തനാണ്. തുറന്നിരിക്കുന്ന മുതലയുടെ വായിലേക്ക് ഒരു വലിയ തണ്ണിമത്തൻ ആരോ എറിഞ്ഞു നൽകുന്നതും അത് കടിച്ച് അകത്താക്കുന്ന മുതലയുമാണ് വീഡിയോയിൽ കാണുന്നത്. കടിക്കുമ്പോൾ പാതിയിലധികം തണ്ണിമത്തൻ പുറത്തു പോകുന്നുണ്ടെങ്കിലും ബാക്കി മുതല കഴിക്കുന്നത് കാണാം.
അമേരിക്കയിൽ ഫ്‌ളോറിഡയിലെ സെൻ്റ് അഗസ്റ്റിൻ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുമുളള ദൃശ്യങ്ങളാണിത്. ബോംബർ വിഭാഗത്തിൽ പെട്ട മുതലയാണിതെന്നാണ് പാർക്കിൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. അവർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here