Advertisement

മകന്റെ വിവാഹത്തിനു കരുതി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്; കേരളത്തിന്റെ കൈപിടിച്ച് തളിപ്പറമ്പ്‌ എംഎല്‍എ

August 15, 2019
Google News 0 minutes Read

മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ്‌ എംഎല്‍എ ജയിംസ് മാത്യു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എംഎല്‍എയുടെ ഭാര്യ എന്‍ സുകന്യ തുക മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. സുകന്യയുടെ മാതാപിതാക്കളായ ടി രാധാമണി, ടി.നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ലളിതമായ ചടങ്ങോടെ ആഗസ്റ്റ് 24 നാണ് മകന്‍ സന്ദീപിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ജയിംസ് മാത്യു എംഎല്‍എയുടെ മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here