ഡൽഹിയിൽ സർക്കാർ ബസുകളിൽ ഒക്ടോബർ മുതൽ വനിതകൾക്ക് യാത്ര സൗജന്യം

ഡൽഹിയിൽ സർക്കാർ ബസുകളിൽ വനിതകൾക്ക് യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ നടപ്പിലാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളാണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. മെട്രോ ട്രെയിനുളിലും വനിതകൾക്ക് യാത്രാ സൗജന്യം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭ നേരെത്തെ തീരുമാനിച്ചിരുന്നു.
Read Also : ഉന്നാവ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു
സൗജന്യ യാത്രയുടെ ചിലവുകൾ ആംആദ്മി സർക്കാർ വഹിക്കുമെന്നും അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ ഡിടിസി ബസ്, ക്ലസ്റ്റർ ബസുകൾ, മെട്രോ ട്രെയിനുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. വിലക്കൂടുതൽ കാരണം സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയാതിരുന്ന പൊതുഗതാഗതം അവർക്ക് കൂടി തുറന്നുകൊടുക്കുക എന്ന ഉദ്ദേശിത്തോടെയാണ് പദ്ധതിക്ക് രൂപം കൊടുത്തതെന്നാണ് കെജ്രിവാൾ അന്ന് നടത്തിയ വർത്താ സമ്മേനത്തിൽ പറഞ്ഞത്.
എന്നാൽ സൗജന്യ യാത്ര എന്നത് ഓപ്ഷനലാണ്. ടിക്കറ്റ് ചിലവ് വഹിക്കാൻ കഴിയുന്നവർ ടിക്കറ്റെടുക്കണമെന്നും ഈ തുക ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ കഴിയാത്തവർക്കായി വിനിയോഗിക്കാമെന്നും കെജ്രിവാൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here