മകന്റെ വിവാഹത്തിന് ആർഭാടമില്ല; കരുതിവച്ച 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജയിംസ് മാത്യു എംഎൽഎ

മകന്റെ വിവാഹ ചെലവിലേക്ക് നീക്കിവച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു എംഎൽഎ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഭാര്യ എൻ സുകന്യ തുക മുഖ്യമന്ത്രിയെ ഏൽപിച്ചു. മാതാപിതാക്കളായ ടി.രാധാമണി, ടി.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആഗസ്റ്റ് 24 നാണ് മകന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹം മാറ്റിവയ്ക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആർഭാടം ഒഴിവാക്കി ലളിതമായ ചടങ്ങുകളായിരിക്കും വിവാഹത്തിന് ഉണ്ടായിരിക്കുകയെന്ന് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ വർഷം പ്രളയ കാലത്തായിരുന്നു ജയിംസ് മാത്യു എംഎൽഎയുടെ മകളുടെ വിവാഹവും നടന്നത്. മകളുടെ വിവാഹത്തിന് കരുതിയിരുന്ന അഞ്ച് ലക്ഷം രൂപ അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. വിവാഹം മാറ്റിവയ്‌ക്കേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. സെപ്തംബർ രണ്ടിന് തന്നെ വിവാഹം നടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here