ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. അലവന്‍സ് ഉള്‍പ്പെടെ 90,437 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചു. സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ 2,50000രൂപയും റിട്ട. ഡിജിപി കെ.പി സോമരാജന്‍ ഒന്നര ലക്ഷം രൂപയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഒരു മാസത്തെ ശമ്പളവും നല്‍കി. കരിക്കകം ദേവി ക്ഷേത്ര കമ്മിറ്റി 25,000 രൂപയും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ 50,000 രൂപയും നല്‍കി. സ്വാമി സന്ദീപാനന്ദഗിരി 1 ലക്ഷം രൂപ സംഭാവന ചെയ്തു.

ഇതിനു പുറമേ ചെറിയ കുട്ടികളുടെ സമ്പാദ്യക്കടുക്കയിലെ തുക മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തുകയാണ് സിപിഐഎം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി പി. കെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് സ്വര്‍ണ മോതിരം നല്‍കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഹുസൈന്‍ സ്വര്‍ണ വള നല്‍കി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ സന്ദീപ് – ആര്യ ദമ്പതികളുടെ മകള്‍ ബാലമോള്‍ ജന്മദിനത്തില്‍ തന്റെ കുഞ്ഞുവള സംഭാവന നല്‍കി. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More