കളിപ്പാട്ടങ്ങള്‍ നിറച്ചൊരു വണ്ടി വയനാട്ടിലേക്ക്…!

എല്ലാം കവര്‍ന്നെടുത്ത് വയനാട്ടില്‍ നിന്ന വെള്ളമിറങ്ങുമ്പോള്‍… മുന്നോട്ടുള്ള ജീവനോപാധികള്‍ തേടുകയാണ് വയനാടന്‍ ജനത. കേരളമൊന്നാകെ ഈ ദുരന്തത്തിനു കുറുകെ കൈപിടിച്ചു നില്ക്കുമ്പോള്, കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക ചിറകു നല്കി ഒരു കളിപ്പാണ്ട വണ്ടി പുറപ്പെടുകയാണ്. തിരുവനന്തപുരത്തെ റൈറ്റ്സ് എന്ന സന്നദ്ധ സംഘടനയാണ് കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ സമാഹരിക്കുന്നത്. ഇവര്‍ ശേഖരിക്കുന്ന കളിപ്പാട്ടങ്ങളുമായി വണ്ടി മറ്റന്നാള്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും.
കളിപ്പാട്ടങ്ങള്‍, ക്രയോണുകള്‍, കളര്‍ പെന്‍സില്‍, ചെസ് ബോര്‍ഡ്, ക്രിക്കറ്റ് ബാറ്റ്, സൈക്കിളുകള്‍ തുടങ്ങി എന്തും നല്‍കാം റൈറ്റസില്. ഇതെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികളുടെ കൈയ്യില്‍ ഭദ്രമായിയെത്തും. റൈറ്റ്സില് നേരിട്ടെത്തി നല്കാന് കഴിഞ്ഞില്ലെങ്കില്‍ അവര്‍ വീട്ടിലെത്തി കളിപ്പാട്ടങ്ങള്‍ ശേഖരിക്കും. കഴിഞ്ഞ പ്രളയകാലത്ത് ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടുണ്ടായ അനുഭവമാണ് കളിപ്പാട്ടശേഖരണത്തിലേക്ക് നയിച്ചതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാധാലക്ഷ്മി പറയുന്നു.
കഴിഞ്ഞ 10 വര്‍ഷമായി ദളിത് ആദിവാസി മേഖലയിലുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റൈറ്റ്സ്. വയനാട്, നിലമ്പൂര്‍, പോത്തുകല്ല് തുടങ്ങിയ മേഖലയിലേക്ക് കളിപ്പാട്ടവണ്ടി 17 ന് പുറപ്പെടും. കളിപ്പാട്ടം നല്കാന് താത്പര്യമുള്ളവര്‍ക്ക് തിരുവനന്തപുരത്തെ ജഗതിയിലുള്ള ഓഫീസില്‍ നല്‍കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here