ബോളിവുഡ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം; വാറ്റ്ഫോർഡ് എഫ്സിയുടെ സ്വാതന്ത്ര്യ ദിനാശംസ വൈറൽ: വീഡിയോ

ഷാരൂഖ് ഖാൻ്റെ സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം റോബര്‍ട്ടോ പെരേയ്ര. ഇംഗ്ലണ്ട് ക്ലബ് വാറ്റ്ഫോർഡ് എഫ്സിയുടെ താരമായ പെരേയ്ര ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു കൊണ്ടുള്ള ക്ലബിൻ്റെ വീഡിയോയിലാണ് ഗാനത്തിനു ചുവട് വെച്ചത്. നടിയും മോഡലുമായ രാധിക ബാംഗിയക്കൊപ്പമായിരുന്നു പെരേയ്രയുടെ ഡാൻസ്.

‘ബാസിഗർ’ എന്ന സിനിമയിലെ ‘ബാസിഗർ ഓ ബാസിഗർ’ എന്ന ഗാനത്തിനു വേണ്ടിയായിരുന്നു ഇരുവരും ചുവടുവെച്ചത്. വാറ്റ്ഫോർഡിൻ്റെ ഹോം ഗ്രൗണ്ടിലായിരുന്നു സംഭവം. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ താരത്തിൻ്റെ ഡാൻസ് വീഡിയോ ക്ലബ് പുറത്തു വിട്ടിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും കളിക്കുന്ന താരമാണ് റോബര്‍ട്ടോ പെരേയ്ര. 2014 ല്‍ യുവന്റസിനു വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2016 ലാണ് വാറ്റ്ഫോര്‍ഡില്‍ എത്തുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തുന്നത്
Top
More