താങ്ബോയ് സിംഗ്തോ ഡൽഹിയുടെ സഹപരിശീലകനായി ചുമതലയേറ്റു

രണ്ട് സീസണുകൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് വിട്ട താങ്ബോയ് സിംഗ്തോ ഡൽഹി ഡൈനാമോസ് എഫ്സിയുടെ സഹപരിശീലകനായി ചുമതലയേറ്റു. ഇക്കാര്യം ഡൽഹി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഹോം ഗ്രൗണ്ട് മാറ്റി ഒഡീഷയിലേക്ക് മാറുമെന്ന വാർത്തകൾക്കിടെയാണ് ക്ലബിൻ്റെ പ്രഖ്യാപനം.

സീസണിൽ മറ്റെല്ലാ ക്ലബുകളും മികച്ച സൈനിംഗുകളും മുന്നൊരുക്കങ്ങളും നടത്തുമ്പോഴും ഡൽഹി നിശബ്ദമായിരുന്നു. ഇതാദ്യമായാണ് സീസണിൽ എന്തെങ്കിലും തരത്തിലുള്ള അനൗൺസ്മെൻ്റ് ഡൽഹി നടത്തുന്നത്. കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെ കടന്നു പോകുന്ന ക്ലബ് ഫ്രാഞ്ചസി വിൽക്കാനും ശ്രമം നടത്തുന്നുണ്ട്.

2013 മുതൽ 2017 വരെ ഐലീഗ് ക്ലബ് ഷില്ലോംഗ് ലജോങിനെ പരിശീലിപ്പിച്ച സിംഗ്തോ 2017ലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. യൂത്ത് ക്ലബിൻ്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം സ്കൗട്ടിംഗിലും ശ്രദ്ധ ചെലുത്തിയിരുന്നു. സിംഗ്തോയ്ക്കു കീഴിൽ ബ്ലാസ്റ്റേഴ്സിൻ്റെ ജൂനിയർ ടീമുകൾ മികച്ച പ്രകടനം നടത്തിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More