Advertisement

ബോളിവുഡ് നടി വിദ്യ സിൻഹ അന്തരിച്ചു

August 16, 2019
Google News 1 minute Read

ബോളിവുഡ് സിനിമാ, സീരിയല്‍ നടി വിദ്യ സിന്‍ഹ (71) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മോഡലായി കരിയര്‍ തുടങ്ങിയ വിദ്യ തന്റെ 18ാം വയസിലാണ് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ‘രാജ കാക’യായിരുന്നു ആദ്യചിത്രം. ബസു ചാറ്റര്‍ജിയുടെ രാജ്‌നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്.

ചോട്ടി സി ബാത്, പാട്ടി പാട്‌നി ഓര്‍ വോ, ഹവാസ്, മേരാ ജീവനാ, ഇന്‍കാര്‍, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്റ്റോറി, ജോഷ്, ബോഡിഗ്വാര്‍ഡാ എന്നിവ ഉള്‍പ്പടെ 198 ഓളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടിട്ടുണ്ട്. ‘ജീവ’ എന്ന ചിത്രത്തിനുശേഷം സിനിമകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

പിന്നീട് 2011ല്‍ സല്‍മാന്‍ഖാന്‍ നായകനായെത്തിയ ബോഡിഗാര്‍ഡിലൂടെയാണ് സിനിമയിലേക്ക് വിദ്യ സിന്‍ഹ തിരിച്ചെത്തുന്നത്. കാവ്യാഞ്ജലി, ഹാര്‍ ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്‌ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. ജാന്‍വി ഏകമകളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here